Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bayern Munich

റ​ഫ​റീ, അതു പെ​നാ​ല്‍​റ്റി അ​ല്ലേ..?

മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് x പി​എ​സ്ജി ര​ണ്ടാം​പാ​ദ സെ​മി​യി​ല്‍ റ​ഫ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ആ​തി​ഥേ​യ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക് എ​ഫ്‌​സി​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പെ​നാ​ല്‍​റ്റി അ​ട​ക്കം റ​ഫ​റി ജോ​വോ പി​ന്‍​ഹീ​റോ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കാ​ര​ണം.

മ​ത്സ​ര​ത്തി​ന്‍റെ 30-ാം മി​നി​റ്റി​ല്‍ പി​എ​സ്ജി​യു​ടെ വി​റ്റി​ഞ്ഞ ന​ട​ത്തി​യ ക്ലി​യ​റ​ന്‍​സ് ബോ​ക്‌​സി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​താ​രം ജോ​വോ നെ​വ​സി​ന്‍റെ കൈ​ക​ളി​ല്‍ കൊ​ണ്ടു. പെ​നാ​ല്‍​റ്റി എ​ന്ന ബ​യേ​ണ്‍ മ്യൂ​ണി​ക് താ​ര​ങ്ങ​ളും ഡ​ഗൗ​ട്ടും ഗാ​ല​റി​യും ഒ​ന്നി​ച്ച് ആ​ര്‍​ത്തി​ര​മ്പി. എ​ന്നാ​ല്‍, റ​ഫ​റി അ​ത​നു​വ​ദി​ച്ചി​ല്ല. വി​എ​ആ​ര്‍ നോ​ക്കാ​നും റ​ഫ​റി ശ്ര​മി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

പെ​നാ​ല്‍​റ്റി അ​ല്ല

റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ക്കാ​തി​രു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നു. ഹാ​ന്‍​ഡ്‌​ബോ​ള്‍ നി​യ​മം അ​നു​ശാ​ലി​ക്കു​ന്ന​ത് ‘സ​ഹ​താ​ര​ത്തി​ന്‍റെ ഷോ​ട്ട് ഹാ​ന്‍​ഡ് ആ​യാ​ല്‍, ആ ​പ​ന്ത് നേ​രി​ട്ട് എ​തി​രാ​ളി​യു​ടെ ഗോ​ളി​ലേ​ക്കോ ഗോ​ള്‍ അ​സി​സ്റ്റി​ലേ​ക്കോ അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തൊ​രു ഹാ​ന്‍​ഡ്‌​ബോ​ള്‍ അ​ല്ല' എ​ന്നാ​ണ്.

Sports

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ റ​​യ​​ല്‍ മാഡ്രിഡ് x ബ​​യേ​​ണ്‍ മ്യൂണിക്ക് പോ​​രാ​​ട്ടം

മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം. സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡും ജ​​ര്‍​മ​​ന്‍ വ​​മ്പ​​ന്മാ​​രാ​​യ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ത​​മ്മി​​ലാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ലെ ഹെ​​വി​​വെ​​യ്റ്റ് പോ​​രാ​​ട്ടം.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഇ​​ന്ന് അ​​ര്‍​ധ​​രാ​​ത്രി 12.30ന് ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യു​​വി​​ലാ​​ണ് മ​​ത്സ​​രം അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

എം​​ബ​​പ്പെ Vs കെ​​യ്ന്‍

ലോ​​ക ഫു​​ട്‌​​ബോ​​ളി​​ലെ ര​​ണ്ട് മി​​ക​​ച്ച ഗോ​​ള്‍ സ്‌​​കോ​​റ​​ര്‍​മാ​​ര്‍ നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന മ​​ത്സ​​ര​​മാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് x എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്. 2025-26 സീ​​സ​​ണി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഫ്ര​​ഞ്ച് താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ 36 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 38 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

സീ​​സ​​ണി​​ലെ ഗോ​​ള്‍​വേ​​ട്ട​​യി​​ല്‍ എം​​ബ​​പ്പെ​​യേ​​ക്കാ​​ള്‍ മു​​ന്നി​​ല്‍ ബ​​യേ​​ണി​​ന്‍റെ ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി കെ​​യ്‌​​നാ​​ണ്. ഈ ​​സീ​​സ​​ണി​​ല്‍ 40 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 48 ഗോ​​ള്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ ഹാ​​രി കെ​​യ്ന്‍ നേ​​ടി.

കി​​ലി​​യ​​ന്‍ എം​​ബ​​പ്പെക്കൊപ്പം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍, വാ​​ല്‍​വെ​​ര്‍​ഡെ, അ​​ര്‍​ദ ഗു​​ല​​ര്‍, റൂ​​ഡി​​ഗ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രും എം​​ബ​​പ്പെ​​യ്‌​​ക്കൊ​​പ്പ​​മു​​ണ്ട്. ഹാ​​രി കെ​​യ്‌​​നൊ​​പ്പം ലൂ​​യി​​സ് ഡി​​യ​​സ്, സെ​​ര്‍​ജ് ഗ്നാ​​ബ്രി, ഒ​​ലി​​സ്, ഹി​​മ്മി​​ച്ച് തു​​ട​​ങ്ങി​​യ സം​​ഘ​​വു​​മു​​ണ്ട്.

റി​​ക്കാ​​ര്‍​ഡ് ക്വാ​​ര്‍​ട്ട​​ര്‍

യൂ​​റോ​​പ്യ​​ന്‍/​​യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​വ​​ണ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ക​​ളി​​ച്ച ടീ​​മു​​ക​​ളാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും. റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ 41-ാം ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​മാ​​ണ്. ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ 36-ാമ​​ത്തേ​​തും.

എ​​ന്നാ​​ല്‍, ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ക​​ളി​​ച്ച​​ത് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കാ​​ണ്, 24. റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 22 ത​​വ​​ണ ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

ബ​​യേ​​ണി​​ന് എ​​തി​​രാ​​യ അ​​വ​​സാ​​ന ഒ​​മ്പ​​ത് ഏ​​റ്റു​​മു​​ട്ട​​ലി​​ലും റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ജ​​യം നേ​​ടി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഹോം ​​ഗ്രൗ​​ണ്ടാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യു​​വി​​ല്‍ അ​​വ​​സാ​​നം ക​​ളി​​ച്ച എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഏ​​ഴി​​ലും എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഒ​​രു സ​​മ​​നി​​ല മാ​​ത്ര​​മാ​​ണ് നേ​​ടാ​​നാ​​യ​​ത്.

ഇ​ന്നു ന​ട​ക്കു​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്സ​ണ​ൽ എ​ഫ്സി പോ​ർ​ച്ചു​ഗ​ലി​ൽ​നി​ന്നു​ള്ള സ്പോ​ർ​ട്ടിം​ഗു​മാ​യി ഏ​റ്റു​മു​ട്ടും.

29

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​വ​​ണ മു​​ഖാ​​മു​​ഖ​​മി​​റ​​ങ്ങി​​യ ടീ​​മു​​ക​​ളാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡും എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും. ഇ​​ന്നു ന​​ട​​ക്കു​​ന്ന​​ത് ഇ​​രു​​ടീ​​മും ത​​മ്മി​​ലു​​ള്ള 29-ാം പോ​​രാ​​ട്ടം. ക​​ഴി​​ഞ്ഞ 28 ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 13 ജ​​യം സ്വ​​ന്ത​​മാ​​ക്കി. 11 ത​​വ​​ണ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് വെ​​ന്നി​​ക്കൊ​​ടി​​പാ​​റി​​ച്ചു. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ള്‍ സ​​മ​​നി​​ല​​യാ​​യി.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം

ബെ​ർ​ഗാ​മൊ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​റ്റ​ലാ​ന്‍റ​യെ ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബ​യേ​ൺ മ്യൂ​ണി​ക്കി​ന് വേ​ണ്ടി മൈ​ക്ക​ൽ ഒ​ലി​സെ ര​ണ്ട് ഗോ​ളു​ക​ളും ജോ​സി​പ് സ്റ്റാ​നി​സി​ക്ക്, സെ​ർ​ജി നാ​ബ്രി, നി​ക്കോ​ളാ​സ് ജാ​ക്ക്സ​ൺ, ജ​മാ​ൽ മു​സി​യാ​ള എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. മ​രി​യോ പ​സാ​ലി​ക്ക് ആ​ണ് അ​റ്റ​ലാ​ന്‍റ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഈ ​മാ​സം 18നാ​ണ് ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.

Sports

ഡി​​യ​​സി​​നു ഹാ​​ട്രി​​ക്ക്

മ്യൂ​​ണി​​ക്: ജ​​ര്‍​മ​​ന്‍ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ ലൂ​​യി​​സ് ഡി​​യ​​സി​​ന്‍റെ ഹാ​​ട്രി​​ക്കും ഹാ​​രി കെ​​യ്‌​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളും ചേ​​ര്‍​ന്ന​​പ്പോ​​ള്‍ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് ആ​​ധി​​കാ​​രി​​ക ജ​​യം.

ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് 5-1ന് ​​ഹൊ​​ഫെ​​ന്‍​ഹീ​​മി​​നെ കീ​​ഴ​​ട​​ക്കി. 20, 45 മി​​നി​​റ്റു​​ക​​ളി​​ല്‍ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഹാ​​രി കെ​​യ്‌​​ന്‍റെ ഗോ​​ളു​​ക​​ള്‍. 45+2, 62, 89 മി​​നി​​റ്റു​​ക​​ളി​​ല്‍ ഡി​​യ​​സും ല​​ക്ഷ്യം​​ക​​ണ്ടു.

ലീ​​ഗി​​ല്‍ 21 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 54 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട് (48), ഹൊ​​ഫെ​​ന്‍​ഹീം (42) ടീ​​മു​​ക​​ളാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Latest News

Corehub Up